പുഴയിൽ ഇറങ്ങിയ അഞ്ച് യുവാക്കൾ മലവെള്ളപ്പാച്ചിലിൽ കുടുങ്ങി: നാട്ടുക്കാർ രക്ഷപ്പെടുത്തിറിപ്പോർട്ടർ: ഫാസിൽ തിരുവമ്പാടി

കൂടരഞ്ഞി :പൂവാറൻതോട് ലിസാ വളവിൽ ഉറുമി പുഴയിൽ ഇറങ്ങിയ മലപ്പുറം ജില്ലയിലെ മൊറയൂർ സ്വദേശികളായ യുവാക്കൾ ഇന്നത്തെ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയത്.

അഞ്ചു പേർ അടങ്ങുന്ന സംഘമാണ് പുഴയിൽ ഇറങ്ങിയത് മലവെള്ളപ്പാച്ചിൽ കുടുങ്ങിപ്പോയ ഇവരെ നാട്ടുകാരായ മുസ്തഫ പുന്നക്കൽ,ഹനീഫ കുളിരാമുട്ടി എന്നിവരുടെ ശ്രമഫലമായി വടംകെട്ടി പുന്നക്കൽ ഓളിക്കൽ ഭാഗത്ത് കൂടെ രക്ഷപ്പെടുത്തി.


Read also

ഫയർഫോഴ്സും സേനാംഗങ്ങളും പോലീസും മറ്റ് സിവിൽ ഡിഫൻഡ് സന്നദ്ധ സേനാംഗങ്ങളും സ്ഥലത്തെത്തിയിരുന്നു

ഇന്ന് രാവിലെ മുതൽ കനത്ത മഴയാണ് മലയോര മേഖലയിൽ പെയ്യുന്നത്.
മറ്റു സ്ഥലങ്ങളിൽ നിന്നും വരുന്ന യുവാക്കൾ നാട്ടുകാരുടെ വാക്കുകൾ വകവയ്ക്കാതെ പുഴയിൽ ഇറങ്ങുന്നത് പതിവാണ്.
Previous Post Next Post