ജില്ലയിലെ വിവിധ അധ്യാപക ഒഴിവുകളിലേക്ക് ഇൻ്റർവ്യൂ വഴി നിയമനം നടത്തുന്നുകോഴിക്കോട്: ജില്ലയിലെ വിവിധ അധ്യാപക ഒഴിവുകളിലേക്ക് ഇൻ്റർവ്യൂ വഴി നിയമനം നടത്തുന്നു.

ഓർക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്.എസ്.

ഓർക്കാട്ടേരി: ഓർക്കാട്ടേരി കെ.കെ.എം.ജി.വി.എച്ച്.എസ്. വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ‌ഒഴിവുള്ള വൊക്കേഷണൽ ടീച്ചർ ഇൻ ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്ക് ഹെൽപ്പർ (ഡി.എൻ.എച്ച്.) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം 12 വെള്ളിയാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ നടക്കും. ‌ഫോൺ: 9605185638.


Read alsoക്രിപ്റ്റോ കറൻസി നിക്ഷേപത്തട്ടിപ്പ്; പ്രതി മുഹമ്മദ് അബിനാസിനെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടിസ്

വാകയാട് ഹയർസെക്കൻഡറി 

നടുവണ്ണൂർ : വാകയാട് ഹയർസെക്കൻഡറി സ്കൂളിൽ ജൂനിയർ ബോട്ടണി അധ്യാപക ഒഴിവിൽ താത്കാലികനിയമനം നത്തുന്നു. കൂടിക്കാഴ്ച ഓഗസ്റ്റ് 12-ന് രാവിലെ 9.30-ന് സ്കൂൾ ഓഫീസിൽ നടത്തും.

എം.എ.എം.ഒ. കോളേജ് 

മുക്കം: എം.എ.എം.ഒ. കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപക ഒഴിവിലേക്കുള്ള നിയമനത്തിന് പതിനൊന്നിന് 10 മണിക്ക് കോളേജിൽ അഭിമുഖം നടക്കും. ഫോൺ: 9846443568
Previous Post Next Post