കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു; കാറില്‍ കയറി രക്ഷപ്പെട്ട അക്രമിക്കായി അന്വേഷണംകൊച്ചി:കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു. എറണാകുളം സൗത്ത് ഓവര്‍ബ്രിഡ്ജിന് സമീപം കളത്തിപ്പറമ്പ റോഡിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് കൊലപാതകം. വരാപ്പുഴ സ്വദേശി ശ്യാം ആണ് മരിച്ചത്. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. 
ഇന്ന് പുലര്‍ച്ചെ 2.30ഓടെയാണ് സംഘര്‍ഷമുണ്ടായത്. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് ശ്യാമിന് കുത്തേറ്റതെന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. നെഞ്ചില്‍ കുത്തേറ്റ ശ്യാം സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചെന്നാണ് പൊലീസ് പറയുന്നത്.

സംഘര്‍ഷത്തില്‍ പരുക്കേറ്റ വരാപ്പുഴ സ്വദേശി അരുണ്‍ ചികിത്സയില്‍ തുടരുകയാണ്. കുത്തേറ്റ ഒരാള്‍ ആശുപത്രിയില്‍ നിന്നും കടന്നുകളഞ്ഞെന്നും സൂചനയുണ്ട്. കാക്കി ഷര്‍ട്ടിട്ട ഒരാളാണ് യുവാക്കളെ കുത്തിയതെന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്. യുവാക്കളെ കുത്തിയ ശേഷം അക്രമി കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമായി നടന്നുവരികയാണ്.
Post a Comment (0)
Previous Post Next Post