എലത്തൂർ പൊലീസ് സ്റ്റേഷൻ സീനിയർ സിപിഒയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തികോഴിക്കോട്:എലത്തൂർ പൊലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പൊലീസ് ഒഫീസറായ കോഴിക്കോട് ഉള്ളിയേരി കീഴ് ആതകശ്ശേരി ബാജുവിനെ(47) വീട്ടിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. 

പുലർച്ചെ ഒരുമണിയോടെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ബാജുവിനെ കണ്ടെത്തിയത്. ഉടനെ മൊടക്കല്ലൂർ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം മൊടക്കല്ലുരിൽ വെച്ച് അത്തോളി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Previous Post Next Post