നാലുവയസുകാരനെക്കൊണ്ട് ടൂറിസ്റ്റ് ബസ് ഓടിപ്പിച്ച സംഭവം: കടുത്ത നടപടി സ്വീകരിക്കുമെന്ന് ആര്‍ടിഒപത്തനംതിട്ട:നാലുവയസുകാരനെക്കൊണ്ട് ടൂറിസ്റ്റ് ബസ് ഓടിപ്പിച്ച് ഡ്രൈവര്‍. കലഞ്ഞൂര്‍- പത്തനാപുരം റോഡിലായിരുന്നു കുഞ്ഞിനെ മടിയിലിരുത്തി ബന്ധുവായ യുവാവിന്റെ അപകടകരമായ ഡ്രൈവിംഗ്. സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ആര്‍ടിഒ അറിയിച്ചു.
പത്തനംതിട്ട സ്വദേശിയായ അഭിഷേകാണ് നാലുവയസുകാരനെ മടിയിലിരുത്തി ടൂറിസ്റ്റ് ബസ് ഓടിപ്പിച്ചത്. പൊതുനിരത്തില്‍ കുട്ടിയെക്കൊണ്ട് വണ്ടിയോടിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴിയാണ് പുറത്തുവന്നത്. ഡ്രൈവര്‍ക്കൊപ്പം രണ്ടുകുട്ടികള്‍ ബസിലുണ്ടായിരുന്നെന്നാണ് ദൃശ്യങ്ങള്‍ തെളിയിക്കുന്നത്.

കുട്ടിയെക്കൊണ്ട് വണ്ടിയോടിപ്പിച്ച അഭിഷേക് കുട്ടികളുടെ ബന്ധുവാണ്. ഇയാള്‍ക്ക് ഹെവി ലൈസന്‍സില്ല എന്ന വിവരവും പുറത്തെത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച വിഡിയോ ശ്രദ്ധയില്‍പ്പെട്ട പത്തനംതിട്ട ആര്‍ടിഒ ഡ്രൈവറോട് തിങ്കളാഴ്ച ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Post a Comment (0)
Previous Post Next Post