
മുക്കം: മുക്കം അഗസ്ത്യൻമുഴിയിൽ ഇരുവഞ്ഞിപ്പുഴയിലെ പാലത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി.ഏകദേശം 45 വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണ്, കമിഴ്ന്ന് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. പാൻ്റ്സും ഷർട്ടും ധരിച്ച നിലയിലുള്ള ഇദ്ദേഹത്തെ തിരിച്ചറിയാനായില്ല. നാട്ടുകാരാണ് പുഴക്കരയിൽ മൃതദേഹം കണ്ടെത്തിയത്. മുക്കം പോലീസിൽ വിവരമറിയിച്ചിട്ടുണ്ട്
Read also: കളൻതോട് വാഹനാപകടം: മാമ്പറ്റ സ്വദേശിനിക്ക് ദാരുണാന്ത്യം