അങ്കണവാടി ഹെല്‍പ്പര്‍ നിയമനംകൊടുവളളി:ഐ.സി.ഡി.എസ് കൊടുവളളി അഡീഷണല്‍ പ്രൊജക്ടിന്റെ കീഴിലുളള ഓമശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, പുതുപ്പാടി, കോടഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളില്‍ അങ്കണവാടി ഹെല്‍പ്പര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ എട്ടാം ക്ലാസ്സ്‌ ജയിച്ചവരും എസ്എസ്എല്‍സി തോറ്റവരും എന്നാല്‍ എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 31ന് വൈകിട്ട് അഞ്ചുമണി വരെയാണ്. അപേക്ഷകരുടെ പ്രായപരിധി 1- 1- 2022ന് 46 വയസ്സിൽ കവിയരുത്.

കൂടുതൽ വിവരങ്ങൾക്ക്.
ഫോണ്‍: 0495 2281044
Post a Comment (0)
Previous Post Next Post