വടകര പാലൊളിപ്പാലത്ത് മിനി പാർസൽ വാൻ അഗ്നിക്കിരയായി.



വടകര: വടകര ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് ടെയാണ് സംഭവം നടന്നത്. കോഴിക്കോട് നല്ലളത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് വൈറ്റ് സിമന്റും,സാനിറ്ററി ഉപകരണങ്ങളുമായി പോവുകയായിരുന്ന വാനിനാണ് തീ പിടിച്ചത്. 

വാഹനം മൂരാട് പാലം കഴിഞ്ഞ് പാലയാട്ട് നടയെത്തിയ ഉടനെ ഓഫായതായി ഡ്രൈവർമാർ പറയുന്നു. വീണ്ടും സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കവേ പുക ഉയരുന്നതുകണ്ട് ക്ലീനർ വണ്ടിയിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് ഡ്രൈവറും പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ഇരുവരും അത്ഭുതകരമായാണ് അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്. 
തുടർന്ന് ഇവർ സമീപത്തെ വീട്ടിൽ നിന്നും വെള്ളം എടുത്ത് തീ അണക്കാൻ ശ്രമിച്ചെങ്കിലും നിമിഷങ്ങൾക്കകം തന്നെ വണ്ടി മുഴുവൻ തീ ആളിപ്പടരുകയായിരുന്നു. ഉടനെ ഡ്രൈവർ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. വടകരയിൽ നിന്ന് എത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ഉടൻതന്നെ സ്ഥലത്തെത്തി തീയണച്ചു. ദേശീയപാതയുടെ പണി നടക്കുന്നതിനാൽ വൻ ഗതാഗതക്കുരുക്കാണ്‌ മൂരാട് മുതൽ കോട്ടക്കടവ് ഭാഗം വരെ അനുഭവപ്പെടുന്നത്. റോഡ് അരികിൽ വാഹനം കത്തിയതോടെ ഗതാഗത കുരുക്ക് ഇരട്ടിയായി. തുടർന്ന് വടകര പോലീസു സ്ഥലത്തെത്തി ഗതാഗതം നിയന്ത്രണവിധേയമാക്കി സംഭവമറിഞ്ഞ് നിരവധി പ്രദേശവാസികളും നാട്ടുകാരും സംഭവസ്ഥലത്ത് കടിച്ചുകൂടി.
Previous Post Next Post