നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടികോഴിക്കോട്: സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി നിരോധിത പുകയില, പാൻമസാല ഉൽപന്നങ്ങൾ പിടികൂടി. വലിയങ്ങാടി മാതൃഭൂമിക്ക് സമീപത്തുള്ള സ്റ്റേഷനറി കടയിൽനിന്നും വെള്ളയിൽ ബീച്ച് പരിസരത്തുള്ള കടയിൽനിന്നുമായി ആയിരത്തോളം പാക്കറ്റ് നിരോധിത ലഹരി ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്. 
ആന്റി നാർകോട്ടിക് സെൽ അസി. കമീഷണർ പ്രകാശൻ പി. പടന്നയിലിന്റെ നേതൃത്വത്തിൽ ജില്ല ആന്റി നാർകോട്ടിക് സ്‌പെഷൽ ആക്ഷൻ ഫോഴ്‌സാണ് പരിശോധന നടത്തിയത്. കലോത്സവത്തോടനുബന്ധിച്ച് സുരക്ഷയുടെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു
Previous Post Next Post