പകുതി വിലയ്ക്ക് ആദായ വിൽപന, മെഗാ ഓഫറുകളുമായി സാംസങ് ഇന്ത്യരാജ്യത്തെ മുൻനിര ഉപഭോക്തൃ ഇലക്ട്രോണിക് ബ്രാൻഡായ സാംസങ്, ഗ്യാലക്‌സി സ്‌മാർട് ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, വെയറബിൾസ്, സാംസങ് ടിവികൾ, ഡിജിറ്റൽ വീട്ടുപകരണങ്ങൾ തുടങ്ങി നിരവധി ഉൽപന്നങ്ങൾക്ക് മെഗാ ഓഫറുകളും ക്യാഷ്ബാക്കും ഉൾപ്പെടെ ഗ്രാൻഡ് റിപ്പബ്ലിക് സെയിൽ തുടങ്ങി. ജനുവരി 21 വരെയാണ് ഈ ഓഫറുകൾ.‍ സാംസങ്.കോം, സാംസങ് എക്സ്ക്ലൂസീവ് സ്റ്റോറുകൾ, സാംസങ് ഷോപ്പ് ആപ് എന്നിവ വഴി വാങ്ങാം. കൂടാതെ, പുതിയ സാംസങ് ഷോപ്പ് ആപ് ഉപയോക്താക്കൾക്ക് 6,500 രൂപ വരെ കിഴിവ് ലഭിക്കും.
ഗ്യാലക്‌സി സ്‌മാർട് ഫോണുകൾ, ടാബ്‌ലെറ്റുകൾ, വെയറബിൾസ്, ആക്‌സസറികൾ, ലാപ്‌ടോപ്പുകൾ എന്നിവ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ തിരഞ്ഞെടുത്ത മോഡലുകളിൽ 10,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. അതേസമയം, സാംസങ് ടിവികളും ഡിജിറ്റൽ ഉപകരണങ്ങളും വാങ്ങുന്നവർക്ക് 20 ശതമാനം വരെ ക്യാഷ്ബാക്കും ലഭിക്കും. ഐസിഐസിഐ ബാങ്കും മറ്റ് പ്രമുഖ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്കും ഓഫർ ലഭ്യമാണ്.

ഗ്യാലക്സി ഇസഡ് ഫോൾഡ്4, ഗ്യാലക്സി എസ്21 എഫ്ഇ, ഗ്യാലക്സി എസ്20 എഫ്ഇ, ഗ്യാലക്സി എം33, ഗ്യാലക്സി M13, ഗ്യാലക്സി F23, ഗ്യാലക്സി A73, ഗ്യാലക്സി A23, ഗ്യാലക്സി A73, ഗ്യാലക്സി A23, ഗ്യാലക്സി Z Fold4, ഗ്യാലക്സി S21 FE, ഗ്യാലക്സി S20 എഫ്ഇ സ്‌മാർട് ഫോണുകളിൽ ഗ്രാൻഡ് റിപ്പബ്ലിക് വിൽപനയിൽ 61 ശതമാനം വരെ കിഴിവ് ലഭിക്കും. കൂടാതെ ഗ്യാലക്സി A73 കോർ വാങ്ങുമ്പോൾ 1999 രൂപ വിലയുള്ള ഗ്യാലക്സി ബഡ്സ്2 ലഭിക്കും. ഗ്യാലക്സി Z ഫോൾഡ്4 വാങ്ങുന്നവർക്ക് കൂടെ 2999 രൂപ വിലയുള്ള ഗ്യാലക്സി വാച്ച്4 ക്ലാസിക്കും ലഭിക്കുന്നു.


ഗ്യാലക്‌സി ലാപ്‌ടോപ്പുകൾ വാങ്ങുന്നവർക്ക് 38 ശതമാനം വരെ കിഴിവും ഗ്യാലക്‌സി ടാബ്‌ലെറ്റുകൾ, വെയറബിൾസ്, ആക്‌സസറികൾ എന്നിവ വാങ്ങുന്നവർക്ക് 63 ശതമാനം വരെയും ഇളവുകൾ ലഭിക്കും. സാംസങ് ടിവികൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 56 ശതമാനം വരെയാണ് കിഴിവ്. സാംസങ് ഡിജിറ്റൽ ഉപകരണങ്ങളായ റഫ്രിജറേറ്ററുകൾ, വാഷിങ് മെഷീനുകൾ, മൈക്രോവേവ്, എയർ കണ്ടീഷണറുകൾ എന്നിവ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 42 ശതമാനം വരെ കിഴിവാണ് നൽകുന്നത്.
heighlites:Samsung Launches the Grand Republic Sale with Mega Offers and Cashback 
Previous Post Next Post