വടകരയിലെ വ്യാപാരിയുടെ കൊലപാതകം: പ്രതിയായ തൃശൂർ സ്വദേശി പിടിയിൽകോഴിക്കോട്: വടകരയിൽ വ്യാപാരിയെ കൊന്ന കേസിലെ പ്രതി അറസ്റ്റിൽ. തൃശൂർ വാടനപ്പള്ളി സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് അറസ്റ്റിലായത്. ഡിസംബർ 25നാണ് വിനായക ട്രേഡേഴ്സ് ഉടമ രാജനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയ്ക്കുള്ളിലാണ് മൃതദേഹം കണ്ടത്.


Read alsoനാളെ മുതൽ നഗരത്തിൽ ഗതാഗതക്രമീകരണം

രാജന്‍ അണിഞ്ഞിരുന്ന മൂന്നരപവന്‍റെ സ്വര്‍ണാഭരണങ്ങള്‍ കാണാതായിരുന്നു. സമീപത്ത് ഒഴിഞ്ഞ മദ്യകുപ്പികളും കണ്ടെടുത്തു. മോഷണത്തിനിടെയുള്ള കൊലപാതകമെന്നായിരുന്നു പൊലീസിന്റെ നിഗമനം. രാജന്റെ ദേഹത്തു പരുക്കുകളുമുണ്ടായിരുന്നു. പിടിവലിക്കിടെ ഉണ്ടായതെന്നാണ് നിഗമനം. രാജന്റെ ബൈക്കും കാണാതായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. 

Heighlites: Vadakara merchant murder: One arrested
Previous Post Next Post