
താമരശ്ശേരി: ചുരത്തില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം വീണു. ചുരം ഒന്‍പതാം വളവിന് സമീപത്താണ് വനപ്രദേശത്തെ മരം മുറിഞ്ഞു വീണത്. ചുരം ഇറങ്ങുകയായിരുന്ന പോസ്റ്റല്‍ സര്‍വീസിന്റെ വാനിനും പിന്നിലുണ്ടായിരുന്ന കാറിനും മുകളിലേക്കാണ് മരം പതിച്ചത്.
ഇതോടെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ഇതുവഴി യാത്ര ചെയ്യുകയായിരുന്ന മരം മുറി തൊഴിലാളികള്‍ മിനിറ്റുകള്‍ക്കകം മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
Tags:
Thamarassery Churam