ഒറ്റക്കൈയ്യിൽ സൈക്കിളോടിച്ച് അച്ഛൻ, ചിരിച്ചുല്ലസിച്ച് പിന്നില്‍ യുകെജിക്കാരി; ആ വൈറൽ യാത്രക്കാർ ഇവിടെയുണ്ട്



കോഴിക്കോട്: ഒറ്റക്കൈ കൊണ്ട് സൈക്കിൾ ബാലൻസ് ചെയ്ത് മകളെയുമിരുത്തി സ്കൂളിൽ പോകുന്ന അച്ഛൻ. ചിരിച്ചുല്ലസിച്ച് യാത്ര ആസ്വദിക്കുന്ന യുകെജിക്കാരി. കൊയിലാണ്ടി ന​ഗരത്തിലൂടെയുള്ള ഈ യാത്ര വൈറലായതിന്റെ അതിശയത്തിലാണ് ഈ അച്ഛനും മകളും. കൊയിലാണ്ടിയിലെ അബ്ദുൾ റഷീദും മകൻ ഖദീജ ഹന്നയും സൈക്കിളിൽ പോകുന്ന ഈ ദൃശ്യം ഇപ്പോൾ വൈറലാണ്. മകളെ സ്കൂളിൽ വീട്ട് വീട്ടിലേക്ക് വന്നതിന് ശേഷമാണ് ഇങ്ങനെയൊരു വീഡിയോയെക്കുറിച്ച് അറിയുന്നത് എന്ന് അബ്ദുൾ റഷീദ് പറയുന്നു. ആരാണ് വീഡിയോ എടുത്തതെന്നും അറിഞ്ഞില്ല. പിന്നീടാണ് ഡോക്ടർ റെയ്സ് ആണ് വീഡിയോ എടുത്തതെന്ന് അറിഞ്ഞത്. ഭാര്യയാണ് പറഞ്ഞത് ഈ വീഡിയോ വൈറലാണെന്ന്. 
എല്ലാവരും ഇതിനെക്കുറിച്ച് ചോദിക്കുന്നുണ്ടെന്നും ഇദ്ദേഹം പറയുന്നു. സാധാരണ ഖദീജയെ മൂത്ത സഹോദരിയാണ് സ്കൂളിൽ കൊണ്ടുപോകുന്നത്. ഒരാഴ്ചയായി അവർക്ക് അസുഖമായതിനാലാണ് അക്കാര്യം ഏറ്റെടുത്തു. ഐസ് മെഷീനിൽ പെട്ട് അപകടം സംഭവിച്ചാണ് അബ്ദുൾ റഷീദിന് ഒരു കൈ നഷ്ടപ്പെടുന്നത്. പത്ത് കൊല്ലം മുമ്പാണ് ഈ അപകടം നടന്നത്. ബാം​ഗ്ലൂരിലായിരുന്നു താമസം. നാട്ടിലെത്തിയിട്ട് രണ്ട് കൊല്ലം. കൈ പോയതിന് ശേഷമാണ് സൈക്കിൾ സ്ഥിരമായി ഉപയോ​ഗിക്കാൻ തുടങ്ങിയതെന്നും ഇദ്ദേഹത്തിന്റെ വാക്കുകൾ. എന്തായാലും സമൂഹമാധ്യമങ്ങൾ നിറയെ ഈ സന്തോഷക്കാഴ്ചയാണ്. 

A father riding a bicycle with one hand and a smiling UKG girl
Previous Post Next Post