മൂന്നാർചുറ്റാം കെ.എസ്.ആർ.ടി.സിയിൽ; ഉല്ലാസയാത്ര ട്രിപ്പുകൾ പ്രഖ്യാപിച്ചുകോഴിക്കോട്: ബഡ്ജറ്റ് ടൂറിസം സെൽ കെ.എസ്.ആർ.ടി.സി ഫെബ്രുവരിയിൽ നടത്തുന്ന ഉല്ലാസ യാത്ര ട്രിപ്പുകൾ പ്രഖ്യാപിച്ചു. 
ഫെബ്രുവരി 10 ന് രാവിലെ 6.00 മണിക്ക് മൂന്നാറിലേക്ക് നടത്തുന്ന ഉല്ലാസ യാത്രക്ക് 1900/- രൂപ. ഫെബ്രുവരി 10 ന് രാത്രി 10 മണിക്ക് വാഗമൺ കുമരകം യാത്ര ഭക്ഷണം ഉൾപ്പെടെ 3850/- രൂപ. ഫെബ്രുവരി 11 ന് നെല്ലിയാമ്പതി , ഫെബ്രുവരി 16 നും 23 നും ഗവി പരുന്തിൻപാറ, ഫെബ്രുവരി 21 നും 28 നും നെഫർറ്റിറ്റി കപ്പൽ യാത്ര എന്നിങ്ങനെയാണ് ഉല്ലാസ യാത്ര ട്രിപ്പുകൾ. കൂടാതെ എല്ലാ ബുധനാഴ്ചകളിലും, ഞായറാഴ്ചകളിലും കോഴിക്കോട് നഗരത്തെ അറിയാം എന്ന നഗരയാത്രയും ഉണ്ടായിരിക്കും. 200 രൂപയാണ് ചാർജ്. 

കൂടുതൽ വിവരങ്ങൾക്ക് : 9544477954, 9846100728, 9961761708, 8589038725
അന്വേഷണ സമയം: രാവിലെ 9.30 മുതൽ രാത്രി 9.30 വരെ.
Previous Post Next Post