ജനസാഗരമായി മൂന്നാം ദിനത്തിലും "നരിക്കുനി ഫെസ്റ്റ്"



നരിക്കുനി: ജനങ്ങളുടെ ഉത്സവമാക്കിയെടുത്ത നരിക്കുനി ഫെസ്റ്റ് മൂന്നാം ദിനം ജനപങ്കാളിത്തത്തോടുകൂടി മുന്നേറുന്നു ,മൂന്നാം ദിനത്തിലെ സാംസ്കാരിക സദസ്സ് തന്മയലക്ഷ്മിയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു, റിസപ്ഷൻ കമ്മിറ്റി കൺവീനർ യു.കെ.അബ്ദുൽ ബഷീർ സ്വാഗതം പറഞ്ഞു, യോഗത്തിൽ അധ്യക്ഷത അബ്ദുൽമജീദ്.ടി.പി( ചെയർമാൻ റിസപ്ഷൻ കമ്മിറ്റി,മെമ്പർ)നിർവഹിച്ചു ,സാംസ്കാരിക സദസ്സ് ഉദ്ഘാടനം മടവൂർ പഞ്ചായത്ത് പ്രസിഡണ്ട് .രാഘവൻ അടുക്കത്ത് നിർവഹിച്ചു, നന്മണ്ട കോപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് രാജേന്ദ്രൻമാസ്റ്റർ എന്നിവർ സംബന്ധിച്ചു, നരിക്കുനി പഞ്ചായത്ത് പ്രസിഡണ്ട് സി കെ സലിം, സ്വാഗതസംഘം ട്രഷറർ ടി രാജു, സ്വാഗതസംഘം ജനറൽ കൺവീനർ പി ശശീന്ദ്രൻ മാസ്റ്റർ എന്നിവർ സന്നിഹിതരായി, ചടങ്ങിന് ജാഫർ നന്ദി പ്രകാശിപ്പിച്ചു. തുടർന്നു ഏഷ്യാനെറ്റ് ബഡായി ബംഗ്ലാവ് തുടങ്ങിയ പരിപാടികളിലൂടെ ജനകീയനായ സുപ്രസിദ്ധ താരം മനോജ് ഗിന്നസ് സംഘവും അവതരിപ്പിച്ച സൂപ്പർ മെഗാ ഷോ അരങ്ങേറി ,തുടർന്നുള്ള ദിവസങ്ങളിലായി സുരഭി ലക്ഷ്മിയും ,വിനോദ് കോവൂരും അവതരിപ്പിക്കുന്ന സ്റ്റേജ് ഷോ, ചലച്ചിത്ര പിന്നണി ഗായിക ദുർഗ വിശ്വനാഥിന്റെയും കലാഭവൻ പ്രദീഷിന്റെയും ഗാനമേള, നാടൻ പാട്ടുകൾ, കണ്ണൂർ ഷരീഫിന്റെ ഗാനമേള, ജാനു തമാശകളും പാട്ടുകളും, കലാമണ്ഡലം സത്യവ്രതന്റെ ഡാൻസ് ഫ്യൂഷൻ, പ്രഭാകരൻ പുന്നശ്ശേരിയുടെ ഓട്ടംതുള്ളൽ, മാജിക് ഷോ കരോക്കെ ഗാനമേള മാർഗംകളി, ഗ്രൂപ്പ് ഡാൻസ് ചവിട്ട് നാടകം, ചാക്യാർകൂത്ത് തുടങ്ങിയ വിവിധതരങ്ങളും വ്യത്യസ്തങ്ങളുമായ കലാസാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും.
നൃത്തനൃത്യങ്ങൾ, ഒപ്പന, കരാട്ടെ പ്രദർശനം, കളരിപ്പയറ്റ്, മറ്റ് പ്രാദേശിക കലാപരിപാടികൾ എന്നിവ അവതരിപ്പിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ആകർഷകമായ യന്ത്ര ഊഞ്ഞാൽ, ആകാശത്തോണി ഡ്രാഗൺ ട്രെയിൻ, ജമ്പിങ് മാട്രസ്, ചിൽഡ്രൻസ് ബലൂൺ, സെൽഫി കോർണർ, ഫ്ലവർ ഷോ, പെറ്റ് ഷോ, ചിൽഡ്രൻസ് പാർക്ക്, വിവിധ റൈഡുകൾ എന്നിവ പുത്തൻ ഉണർവേകുന്നു. വിപുലമായ അക്വേറിയവും കാണികൾക്കായി ഒരുങ്ങി,വാണിജ്യപ്രദർശനങ്ങളും പവലിയനിൽ ഉണ്ട്. പരിപാടിയുടെ വിജയിപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന നരിക്കുനി ഫെസ്റ്റ് വ്യാപാര മേഖലക്കും പുത്തനുണർവേകും. ഫെബ്രുവരി 22ന് സമാപിക്കും.

"Narikuni Fest" continues on third day with crowd
Previous Post Next Post