നരിക്കുനിയിൽ സൈക്കിൾ ഷോപ്പ് ഉടമ ആത്മഹത്യ ചെയ്ത നിലയിൽനരിക്കുനി: കുമാരസ്വാമി റോഡിൽ സൈക്കിൾ കച്ചവടം നടത്തുന്ന ദുൽകിഫിലിയെ കടയുടെ മുകളിലത്തെ നിലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി , കുടിലാട്ട് മുഹമ്മദ് ഹാജിയുടെ മകൻ ദുൽക്കിഫിലി(45)യാണ് ആത്മഹത്യ ചെയ്തത് , ചൊവ്വാഴ്ച (ഇന്ന്) രാവിലെ 7 മണിക്ക് കട തുറക്കാൻ വീട്ടിൽ നിന്ന് ഇറങ്ങിയതാണ് ,
കടയിലെ ജോലിക്കാരൻ ഉച്ചയ്ക്ക് 2 മണിയോടെയാണ് ദുൽക്കി ഫിലിയെ കടയുടെ മുകളിലത്തെ റൂമിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി കടയിലെ മുകളിലത്തെ റൂമിൽ കയറി ആത്മഹത്യ ചെയ്തതാണ് എന്നാണ് പ്രാഥമിക നിഗമനം , സംഭവസ്ഥലത്ത് കാക്കൂർ പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്.

Bicycle shop owner committed suicide in Narikuni
Previous Post Next Post