നടുവണ്ണൂർ സ്വദേശിയായ സി.ഐ.എസ്.എഫ് ജവാൻ ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരിച്ചുനടുവണ്ണൂർ: നടുവണ്ണൂർ കരുമ്പാപൊയിൽ സ്വദേശിയായ സി.ഐ.എസ്.എഫ് ജവാൻ ബാംഗ്ലൂരിലെ റോഡ് അപകടത്തിൽ മരിച്ചു. കരുമ്പാപൊയിൽ സ്വദേശി പുഴക്കൽ ആനന്ദ് ആണ് മരിച്ചത്. മുപ്പത്തിനാല് വയസ്സായിരുന്നു.
ബാംഗ്ലൂരിൽ വച്ച് മോട്ടോർ സൈക്കിളിൽ പോകുന്നതിനിടെ റോഡ് അപകടത്തിൽപെട്ടാണ് മരണം. സി.പി.സി കാന്റീനിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം തന്റെ ബാരക്കിലേക്ക് മടങ്ങുമ്പോൾ ഫാന്റസി ഗോൾഫ് റിസോർട്ടിനും ജെഎസ് ടെക്നിക്കൽ കോളേജിനും ഇടയിലുള്ള സദാഹള്ളി ഗേറ്റിന് സമീപമുള്ള സ്ഥലത്താണ് അപകടമുണ്ടായത്.

അപകടം കണ്ട നാട്ടുകാർ ട്രാഫിക് പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് അവർ സി.ഐ.എസ്.എഫിനെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതും തലയോട്ടിയിലെ പൊട്ടലുമാണ് മരണ കാരണമെന്ന് ഡോക്ടർ അറിയിച്ചു. ഇയാളുടെ ഹെൽമറ്റ് അപകട സ്ഥലത്ത് നിന്നും ലഭിച്ചിരുന്നു.


അച്ഛൻ: പരേതനായ ഗംഗാധരൻ. അമ്മ: മാലതി. ഭാര്യ: അമൃത. അഞ്ച് വയസുകാരൻ ഗ്യാൻ ദേവ് മകനാണ്. സഹോദരൻ : അരവിന്ദ്.

A CISF jawan from Naduvannur died in a accident in Bangalore

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post