കഴിക്കുന്നതിന് മുമ്പ് ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്: കോഴിക്കോട് കലക്ടർ



കഴിക്കുന്നതിന് മുമ്പ് ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്

👉 ഭക്ഷ്യവസ്തുക്കൾ കാലാവധി കഴിഞ്ഞിട്ടില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ഉപയോഗിക്കുക

👉 പാർസലായി വാങ്ങുന്ന ഭക്ഷ്യ ഉൽപന്നങ്ങളിൽ ഭക്ഷണം തയ്യാറാക്കിയ സമയം,  കഴിക്കേണ്ടതായ സമയം തുടങ്ങിയവ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മാത്രം സ്വീകരിക്കുക

👉 പാർസൽ ഭക്ഷണം 2 മണിക്കൂറിൽ കൂടുതൽ സൂക്ഷിച്ചുവച്ച് ഉപയോഗിക്കുന്നത് ഒഴിവാക്കുക


👉 പാകം ചെയ്ത ഭക്ഷണം കൂടുതൽ സമയം സൂക്ഷിക്കണമെങ്കിൽ 65 ഡിഗ്രിക്ക് മുകളിലോ 5 ഡിഗ്രിക്ക് താഴെ ഫ്രീസറിലോ സൂക്ഷിക്കുന്നതാണ് നല്ലത്

👉 കൃത്രിമ നിറങ്ങൾ പാകം ചെയ്ത ഭക്ഷ്യ വസ്തുക്കളിൽ അനുവദനീയമല്ല 

👉ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ഭക്ഷണം പുറത്തെടുത്ത് വച്ച് ഉപയോഗിച്ച ശേഷം വീണ്ടും ഫ്രീസറിൽ വച്ച് ഉപയോഗിക്കുന്നത് സുരക്ഷിതമല്ല.

ഭക്ഷ്യ സുരക്ഷായുമായി ബന്ധപ്പെട്ട പരാതികൾക്ക് ടോൾ ഫ്രീ നമ്പർ 1800 425 1125 ൽ വിളിച്ച് വിവരമറിയിക്കുക. നടപടികൾ സ്വീകരിക്കും. 

#foodsafety  #Collector #health   #collectorkkd

It is our responsibility to ensure the quality of the food before eating it
Previous Post Next Post