കോഴിക്കോട് കോടമ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നുകോഴിക്കോട്:ഫറോഖ് കോടമ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. മല്ലിക(40) ആണ് മരിച്ചത്. ഭർത്താവ് ലിജേഷ് പൊലീസ് പിടിയിലായി. ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം ഉണ്ടായത്. കത്രിക ഉപയോഗിച്ചാണ് ലിജേഷ് മല്ലികയെ കുത്തിക്കൊന്നത്.
ലിജേഷ് സ്ഥിരം മദ്യപാനിയാണെന്ന് നാട്ടുകാർ പറയുന്നു. മദ്യപിച്ചതിന് ശേഷമാണ് കൊലപാതകമെന്നാണ് വിവരം. സ്കൂളിലെ ശൂചീകരണ തൊഴിലായാണ് മല്ലിക. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കാരണം വ്യക്തമല്ല. ലിജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

Man stabs wife to death Kozhikode
Previous Post Next Post