കോഴിക്കോട് സരോവരം പാർക്കിലെ നടപ്പാലം അപകടത്തിൽകോഴിക്കോട്: കോഴിക്കോട്ടെ സരോവരം പാര്‍ക്കിന് സമീപത്ത് കനോലി കനാലിന് കുറുകെയുള്ള കോണ്‍ക്രീറ്റ് പാലം തകര്‍ച്ചയില്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് താത്ക്കാലിക അടിസ്ഥാനത്തില്‍ നിര്‍മിച്ച പാലമാണ് കാല്‍നടയാത്രക്കാര്‍ക്ക് ഇപ്പോള്‍ അപകട ഭീഷണിയായിരിക്കുന്നത്. 
തൂണുകള്‍ പൂര്‍ണമായി ദ്രവിച്ചു. അധികം വൈകാതെ നിലം പതിക്കുന്ന അവസ്ഥയാണുള്ളതെന്ന് ഇവിടുത്തെ സുരക്ഷാ ജീവനക്കാര്‍ ഉള്‍പ്പെടെ പറയുന്നു. നിരവധി കമിതാക്കളും മറ്റ് യാത്രക്കാരും സ്ഥിരമായി ഉപയോഗിക്കുന്ന വഴിയാണിത്. പ്രധാനവഴിയില്‍ നിന്ന് സരോവരം പാര്‍ക്കിലേക്ക് എത്താനുള്ള എളുപ്പവഴി കൂടിയാണ് ഇപ്പോള്‍ ഈ പാലം. വ്യാപാരമമേളകള്‍ നടക്കുമ്പോള്‍ അവിടേക്ക് ആളുകള്‍ക്ക് എത്തിച്ചേരാന്‍ വേണ്ടി സ്വകാര്യ കച്ചവടസ്ഥാപനങ്ങളാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പാലം നിര്‍മിച്ചത്.

ജലസേചന വകുപ്പിന്‍റെ അനുമതിയോടെ താല്‍ക്കാലികമായി നിര്‍മിച്ച പാലം പിന്നീട് അതേപടി നിലനിര്‍ത്തുകയായിരുന്നു. പാലത്തിന്‍റെ അശാസ്ത്രീയ നിര്‍മാണം കാരണം കനാലിന്‍റെ കൈവരിയും നടപ്പാതയും ഇടിഞ്ഞുതാഴ്ന്നിട്ടുണ്ട്.
Post a Comment (0)
Previous Post Next Post