നരിക്കുനി ഫെസ്റ്റിന് ഇന്ന് സമാപനം

nil
നരിക്കുനി ഫെസ്റ്റിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകീട്ടു നടന്ന ഇശൽനൈറ്റിനെത്തിയ ജനക്കൂട്ടം


നരിക്കുനി : ഗ്രാമപ്പഞ്ചായത്ത് ജനകീയപങ്കാളിത്തതോടെ നടത്തിവന്ന, ഉത്സവനാളുകൾ സമ്മാനിച്ച നരിക്കുനി ഫെസ്റ്റ് ബുധനാഴ്ച സമാപിക്കും. വൈകീട്ട് സമാപന സമ്മേളനം നടക്കും. തുടർന്ന് റിയാലിറ്റിഷോ താരങ്ങളായ ഷോബിത്ത് മങ്ങാട്, ഹസീബ് പൂനൂർ എന്നിവർ ചേർന്നുനയിക്കുന്ന മ്യൂസിക്കൽ മിമിക് ഷോയും ഉണ്ടാകും.


Read alsoനടി സുബി സുരേഷ് അന്തരിച്ചു

കഴിഞ്ഞ 17 ദിവസങ്ങളിലായി വിവിധതരം പല പരിപാടികളും മറ്റും അരങ്ങേറി. ചൊവ്വാഴ്ച നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഉമ്മുസൽമ അധ്യക്ഷയായി. വി.സി. മുഹമ്മദ്, രാധാകൃഷ്ണൻ, വാസുദേവൻ നമ്പൂതിരി, സിജി കൊട്ടാരത്തിൽ, അജിതകുമാരി, പുറായിൽ മുജീബ്, സബിത്ത്, സി.കെ. സലീം, പി. ശശീന്ദ്രൻ, ടി. രാജു എന്നിവർ സംസാരിച്ചു.തുടർന്ന്, സലീം കോടത്തൂരും കണ്ണൂർ സീനത്തും ഇശൽനൈറ്റ് അവതരിപ്പിച്ചു.

Narikuni Fest concludes today
Previous Post Next Post