ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ തെറിച്ചു വീണ് അപകടം, എകരൂലിൽ 23 കാരന് ദാരുണാന്ത്യംകോഴിക്കോട്: ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചു വീണ് കോളിക്കൽ സ്വദേശി മരണപ്പെട്ടു. കോളിക്കല്‍ ആശാരിക്കണ്ടി അബ്ദുല്‍ നാസറിന്റെ മകന്‍ അനീസ് (23) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ബാലുശ്ശേരി എകരൂൽ കരുമലയിൽ വെച്ചായിരുന്നു അപകടം. രാവിലെ അപകടം നടന്നയുടനെ അനീസിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകിട്ടോടെയാണ് അനീസ് മരിച്ചത്. കോളിക്കലിൽ പിതാവിനൊപ്പം ബേക്കറി നടത്തി വരികയായിരുന്നു മകൻ അനീസ്.
അതേസമയം കോഴിക്കോട് താമരശ്ശേരിയിൽ കുറച്ച് മുന്നേ കാറുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റിരുന്നു. ചുങ്കം കൂടത്തായി റോഡിൽ മൃഗാശുപത്രിക്കും മിച്ചഭൂമി ജംഗ്ഷനുമിടയിലാണ് അപകടം നടന്നത്. അരീക്കോട് സ്വദേശികൾ സഞ്ചരിച്ച കാർ താമരശേരി സ്വദേശിയുടെ കാറിൽ തെറ്റായ ദിശയിൽ വന്ന് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

youth dies in kozhikode bike accident
Post a Comment (0)
Previous Post Next Post