നരിക്കുനി: നരിക്കുനി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന "നരിക്കുനി ഫെസ്റ്റ് 2023" നാളെ (ഫെബ്രുവരി നാലാം തീയതി) തുടക്കം കുറിക്കുകയാണ്. അതിൻറെ പ്രചരണത്തിന്റെ ഭാഗമായി വിളംബര ജാഥ നാളെ വൈകിട്ട് കൃത്യം അഞ്ചുമണിക്ക് ഇഎംഎസ് സ്റ്റേഡിയത്തിൽ വച്ച് ആരംഭിക്കും. പഞ്ചായത്തിലെ മുഴുവൻ ജനങ്ങളും ഇതിൽ പങ്കാളികളാകണമെന്ന് ഒന്ന് ചെയർമാൻ ആവശ്യപ്പെട്ടു.
ഉദ്ഘാടന സമ്മേളനത്തിനുശേഷം കലാസാംസ്കാരിക പരിപാടികൾ അരങ്ങേറും. തുടർന്നുള്ള ദിവസങ്ങളിലായി സുരഭി ലക്ഷ്മിയും വിനോദ് കോവൂരും അവതരിപ്പിക്കുന്ന സ്റ്റേജ് ഷോ, ഗിന്നസ് മനോജിന്റെ കോമഡി ഷോ, ചലച്ചിത്ര പിന്നണി ഗായിക ദുർഗ വിശ്വനാഥിന്റെയും കലാഭവൻ പ്രദീഷിന്റെയും ഗാനമേള, നാടൻ പാട്ടുകൾ, കണ്ണൂർ ഷരീഫിന്റെ ഗാനമേള, ജാനു തമാശകളും പാട്ടുകളും, കലാമണ്ഡലം സത്യവ്രതന്റെ ഡാൻസ് ഫ്യൂഷൻ, പ്രഭാകരൻ പുന്നശ്ശേരിയുടെ ഓട്ടംതുള്ളൽ, മാജിക് ഷോ കരോക്കെ ഗാനമേള മാർഗംകളി, ഗ്രൂപ്പ് ഡാൻസ് ചവിട്ട് നാടകം, ചാക്യാർകൂത്ത് തുടങ്ങിയ വിവിധതരങ്ങളും വ്യത്യസ്തങ്ങളുമായ കലാസാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും.
നൃത്തനൃത്യങ്ങൾ, ഒപ്പന, കരാട്ടെ പ്രദർശനം, കളരിപ്പയറ്റ്, മറ്റ് പ്രാദേശിക കലാപരിപാടികൾ എന്നിവ അവതരിപ്പിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ആകർഷകമായ യന്ത്ര ഊഞ്ഞാൽ ആകാശത്തോണി ഡ്രാഗൺ ട്രെയിൻ, ജമ്പിങ് മാട്രസ്, ചിൽഡ്രൻസ് ബലൂൺ, സെൽഫി കോർണർ, ഫ്ലവർ ഷോ, പെറ്റ് ഷോ, ചിൽഡ്രൻസ് പാർക്ക്, വിവിധ റൈഡുകൾ എന്നിവ ഉണ്ടാകും. വിപുലമായ അക്വേറിയവും കാണികൾക്കായി ഒരുങ്ങുന്നുണ്ട്. വാണിജ്യപ്രദർശനങ്ങളും പവലിയനിൽ ഉണ്ടാകും. പരിപാടിയുടെ വിജയിപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന നരിക്കുനി ഫെസ്റ്റ് വ്യാപാര മേഖലക്കും പുത്തനുണർവേകും. ഫെസ്റ്റ് ഫെബ്രുവരി 22ന് സമാപിക്കും.
Days of celebration for Narikuni: Narikuni Fest from tomorrow