കുളങ്ങരത്ത് - നമ്പിത്താന്‍ കുണ്ട് വാളൂക്ക് - വിലങ്ങാട് റോഡിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തികോഴിക്കോട്: കുളങ്ങരത്ത് - നമ്പിത്താന്‍ കുണ്ട് വാളൂക്ക് - വിലങ്ങാട് റോഡിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

വാഹന ഗതാഗതം നിരോധിച്ചു 

കിഫ്ബി 2016-17 കോഴിക്കോട് ജില്ലയിലെ കുളങ്ങരത്ത് - നമ്പിത്താന്‍ കുണ്ട് വാളൂക്ക് - വിലങ്ങാട് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിക്കുവേണ്ടി പയ്യകണ്ടിയില്‍ കല്‍വെര്‍ട്ടിന്റെ പണി നടക്കുന്നതിനാല്‍ മുടിക്കല്‍ പാലം മുതല്‍ പയ്യകണ്ടി വഴി കുമ്പളച്ചോല ഭാഗത്തേക്കുള്ള വാഹനഗതാഗതം ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
മുടിക്കല്‍ നിന്നും പയ്യക്കണ്ടി വഴി കുമ്പളച്ചോല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മുടിക്കല്‍ പാലം വഴി തിരിഞ്ഞു കന്നുകുളം -ഹനുമാന്‍ കുണ്ട് -തൂക്കു പാലം റോഡ് വഴി കുമ്പളച്ചോല ഭാഗത്തേക്കും കുമ്പളച്ചോല നിന്നും മുടിക്കല്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഹനുമാന്‍ കുണ്ട് - തൂക്കുപാലം-കന്നുകുളം റോഡ് വഴിയും പോകേണ്ടതാണ്.
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post