കോഴിക്കോട് നിന്നും ഷാര്‍ജയിലേക്ക് പോകാനിരുന്ന വിമാനം റദ്ദാക്കി; പ്രതിഷേധിച്ച് യാത്രക്കാർകോഴിക്കോട്: വിമാനത്താവളത്തില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. എഞ്ചിന്‍ തകരാര്‍ മൂലമാണ് വിമാനം റദ്ദാക്കിയതെന്നാണ് അധികൃതര്‍ അറിയിച്ചത്. യാത്രക്കാര്‍ ചെക്ക് ഇന്‍ ചെയ്ത ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം അറിയിച്ചത്. വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയതിനെതിരെ യാത്രക്കാര്‍ പ്രതിഷേധിച്ചു. 
8.05നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. നാല് മണിക്കൂര്‍ കഴിഞ്ഞിട്ടും ഷാര്‍ജയിലേക്ക് എത്തുന്നതിന് പകരം സംവിധാനം സജ്ജമാക്കിയില്ലെന്നതും യാത്രക്കാരുടെ പ്രതിഷേധം വര്‍ധിക്കാന്‍ ഇടയാക്കി.

യാത്രക്കാരോട് പുറത്തിറങ്ങാന്‍ അധികൃതര്‍ വിശദീകരിച്ചതോടെ പല യാത്രക്കാരും ജീവനക്കാരോട് തട്ടിക്കയറി. റണ്‍വേയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് വൈകീട്ട് മാത്രമേ വിമാനമുള്ളൂ. നാളെ വൈകിട്ട് എത്താനാണ് അധികൃതര്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല എന്ന നിലപാടിലാണ് പല യാത്രക്കാരും.

kozhikode sharjah flight canceled


Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post