സ്വകാര്യ ബസുകളുടെ മത്സരയോട്ടം; പഞ്ചിംഗ് സ്റ്റേഷൻ ഫലം കാണുന്നു



കോഴിക്കോട്: റോഡ് കുരുതിക്കളമാക്കി സ്വകാര്യ ബസുകൾ നടത്തുന്ന മത്സരയോട്ടത്തിന് അറുതി വരുത്താൻ ട്രാഫിക് പോലീസിന്‍റെ നേതൃത്വത്തിൽ ഒരുക്കിയ പഞ്ചിംഗ് സ്റ്റേഷൻ ഫലം കാണുന്നു. സമയക്രമം കൃത്യമായി പാലിച്ച് സർവീസ് നടത്തുന്നത് പരിശോധിക്കാനാണ് പഞ്ചിംഗ് സ്റ്റേഷൻ സ്ഥാപിച്ചത്. ഇതെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലായി നിരവധി സ്വകാര്യ ബസുകൾക്ക് പിഴ ഈടാക്കി. 
ദിവസങ്ങളിലും പഞ്ചിംഗ് കര്‍ശനമാക്കാനൊരുങ്ങുകയാണ് പോലീസ്. കഴിഞ്ഞ 15 നാണ് എലത്തൂര്‍ ചെട്ടികുളം കോട്ടേടത്ത് ബസാറില്‍ സിറ്റി ട്രാഫിക് പോലീസിന്‍റെ നേതൃത്വത്തില്‍ പഞ്ചിംഗ് സ്‌റ്റേഷന്‍ തുറന്നത്. ബസുകള്‍ക്ക് കൈമാറിയ പഞ്ചിംഗ് കാര്‍ഡ് സെന്‍ററിലെ യാത്രയുമായി പതിവായി ബന്ധിപ്പിക്കുന്ന രീതിയിലാണ് ഇവയുടെ ക്രമീകരണം. ഇതോടെ അനുവദിക്കപ്പെട്ട സമയത്തിനുമുമ്പ് ബസുകള്‍ക്ക് നഗരത്തിലേക്ക് പ്രവേശിക്കാനാവില്ല. സമയക്രമം പാലിക്കാതെ നഗരത്തിലേക്ക് പ്രവേശിക്കുന്ന ബസുകള്‍ക്ക് യന്ത്രം തന്നൊയാണ് പിഴയീടാക്കുന്നത്. 

മുന്‍കൂട്ടി നിശ്ചയിച്ച ടൈംഷീറ്റ് തുടര്‍ച്ചയായി അഞ്ച് തവണ ലംഘിക്കുന്ന ബസ് ഓപ്പറേറ്റര്‍മാര്‍ നിശ്ചിത പിഴ അടയ്‌ക്കേണ്ടിവരും. കൂടാതെ വളരെ നേരത്തെ എത്തിച്ചേര്‍ന്നാലും അശ്രദ്ധമായി വാഹനമോടിച്ചാലും ഡ്രൈവര്‍മാര്‍ക്കെതിരേ സ്‌പോട്ട് ഫൈനുകളും മറ്റ് ശിക്ഷാ നടപടികളും സ്വീകരിക്കും. റോഡപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനവുമായി പോലീസ് രംഗത്തെത്തിയത്. ഇതിന് ബസുടമകളുടെ പിന്തുണയുമുണ്ടെന്ന് പോലീസ് പറയുന്നു. പഞ്ചിംഗ് സ്റ്റേഷനുകള്‍ കൂടുതലിടങ്ങളില്‍ സജ്ജമാകുന്നതോടെ ബസുകളുടെ മത്സരയോട്ടം ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കുന്നെന്നാണ് പോലീസിന്‍റെ കണക്കുകൂട്ടൽ. 



അതേ സമയം മൊഫ്യൂസിൽ സ്റ്റാന്‍ഡില്‍ ബസുകളുടെ സമയത്തെ ചൊല്ലിയുള്ള തര്‍ക്കം പതിവായതോടെ ട്രാഫിക് പോലീസിന്‍റെ നേതൃത്വത്തില്‍ സ്റ്റാന്‍ഡില്‍ രജിസ്റ്റര്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ബസുകള്‍ വരുന്ന സമയവും പോകുന്ന സമയവും ബസിലെ കണ്ടക്ടര്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി ഒപ്പിടണം. സർക്കാർ ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് ഇവിടെയും പഞ്ചിംഗ് സ്റ്റേഷൻ സ്ഥാപിക്കാനാണ് പോലീസ് പദ്ധതി. സമയക്രമം പാലിക്കാത്ത ബസുകള്‍ക്ക് 500 രൂപയും ഓവര്‍ ടൈം ആണെങ്കില്‍ 2000 രൂപയുമാണ് പിഴ ഈടാക്കുന്നത്. നഗരത്തില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടം സംബന്ധിച്ച പരാതികള്‍ ശക്തമായ സാഹചര്യത്തില്‍ കണ്ടക്ടര്‍മാരുടെ ലൈസന്‍സ് പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.

Competition of private buses; The punching station sees the result

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post