
ഈങ്ങാപ്പുഴ:ദേശീയപാത 766ൽ ഈങ്ങാപ്പുഴയിൽ പാരിഷ് ഹാളിന് സമീപം ജീപ്പും ഫോർച്ച്യൂണർ കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 6:45-ഓടെയാണ് അപകടം നടന്നെതെന്ന് അറിയാൻ കഴിഞ്ഞു. അപകടത്തിൽ എട്ടോളം ആളുകൾക്ക് പരിക്ക് പറ്റിയതായും അറിയാൻ കഴിഞ്ഞു.
കൊടുവള്ളി കരീറ്റിപ്പറമ്പ് സ്വദേശികളാണ് ജീപ്പിൽ ഉണ്ടായിരുന്നത് എന്ന് അറിയാൻ സാധിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേ ഉള്ളൂ.