എളേറ്റിൽ വട്ടോളിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടം: യാത്രികന് പരിക്കേറ്റു.



എളേറ്റിൽ:എളേറ്റിൽ വട്ടോളിയിൽ ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. ബൈക്ക് യാത്രികൻ കരിയാത്തൻകാവ് സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം.ഇന്ന് ഉച്ചക്ക് രണ്ടര മണിയോടെയാണ് സംഭവം.

 

നരിക്കുനി - പൂനൂർ റോഡിൽ എളേറ്റിൽ വട്ടോളി അങ്ങാടിക്കടുത്തുള്ള വരമ്പ് കയറുമ്പോഴാണ് ബൈക്ക് നിയന്ത്രണം വിട്ടത്.തുടർന്ന് തൊട്ടടുത്തെ ഫുട്പാത്തിന്റെ ഇരുമ്പുകൈവരിയിൽ ബൈക്ക് ഇടിച്ചു യാത്രികൻ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

ഉടൻ തന്നെ അങ്ങാടിയിൽ ഉണ്ടായിരുന്നവർ ആംബുലൻസ് വിളിച്ച് ബൈക്ക് യാത്രികനെ തൊട്ടടുത്ത സ്വകാര്യ ഹോസ്പിറ്റലിൽ എത്തിക്കുകയും പ്രാഥമിക ചികിത്സ നൽകുകകയും ചെയ്തു.തുടർന്ന് ബൈക്ക് യാത്രികനെ തുടർചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Previous Post Next Post