ഖൽബിലൂറുന്ന 'പാരഗൺ' രുചിയുടെ ആരാധകരെ, ഇതിലും വലുത് എന്തുവേണം! ക്രൊയേഷ്യയിൽ നിന്ന് ഒരു വലിയ 'സന്തോഷം'കോഴിക്കോട്: കോഴിക്കോടിന്‍റെ ഖൽബില് മാത്രമല്ല, ലോകത്തെതന്നെ ഭക്ഷണ പ്രിയരുടെ തന്നെ ഖൽബിലും പാരഗൺ രുചിയൂറുകയാണ്. ക്രൊയേഷ്യ ആസ്ഥാനമായുള്ള ട്രാവൽ ഓൺലൈൻ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട പുരസ്കാര പട്ടിക ഇതിന് ഒന്നുകൂടി അടിവരയിടുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച 100 ലെജൻഡ‍റി റെസ്റ്റോറന്‍റുകളുടെ പട്ടികയാണ് ടേസ്റ്റ് അറ്റ്‌ലസ് പ്രസിദ്ധീകരിച്ചത്. ഇതിൽ അഞ്ചാം സ്ഥാനമാണ് പാരഗൺ രുചിയുടെ പെരുമ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ റെസ്റ്റോറന്‍റുകളുടെ പട്ടികയിൽ ആദ്യ സ്ഥാനവും കോഴിക്കോടൻ രുചിക്ക് തന്നെയെന്നും പട്ടിക പരിശോധിച്ചാൽ വ്യക്തമാകും.

ലോകത്തിലെ ഏറ്റവും മികച്ച റെസ്റ്റോറന്‍റുകളുടെ പട്ടികയിൽ ആദ്യ പത്തിൽ മൂന്ന് ഇന്ത്യൻ റെസ്റ്റോറന്റുകളാണ് ഇടം നേടിയത്. ഭക്ഷണത്തിന്‍റെ രുചിക്കൊപ്പം തനിമ, പാരമ്പര്യം, അന്തരീക്ഷം എന്നിവ കൂടി പരിഗണിച്ചാണ് റെസ്റ്റോറന്‍റുകളെ തെരഞ്ഞെടുത്തിരിക്കുന്നത്. കോഴിക്കോടൻ ബിരിയാണിയുടെ പ്രശസ്തി വളർത്തിയ പാരഗൺ പട്ടികയിൽ അഞ്ചാം സ്ഥാനമാണ് സ്വന്തമാക്കിയത്. പരമ്പരാഗത മലബാർ പാചകരീതിയുടെ വൈദഗ്ധ്യമാണ് പാരഗണിനെ തെരഞ്ഞെടുക്കാൻ കാരണമെന്നാണ് ടേസ്റ്റ് അറ്റ്‌ലസ് പറയുന്നത്. 1939 ൽ സ്ഥാപിതമായ പാരഗണിലെ ബിരിയാണിയാണ് പരമ്പരാഗത മലബാർ പാചകരീതിയുടെ വൈദഗ്ധ്യത്തിന് ഉദാഹരണമായി ചൂണ്ടികാട്ടിയിട്ടുള്ളത്.


Read also'സജിയേട്ടാ ഇവിടെ സേഫ് ആണ്'; സുരക്ഷിത നഗരങ്ങളിൽ ആദ്യ പത്തിൽ കോഴിക്കോട്, സാഹിത്യ നഗരത്തിന് പിന്നാലെ ഈ നേട്ടംഗലൂട്ടി കബാബുകൾക്ക് പേരുകേട്ട ലഖ്‌നൗവിലെ പ്രശസ്തമായ ടുണ്ടേ കബാബാണ് പട്ടികയിൽ ആറാം സ്ഥാനത്ത്. കൊൽക്കത്തയിലെ പീറ്റർ ക്യാറ്റ് ആണ് ഇന്ത്യയിൽ നിന്നുള്ള റെസ്റ്റോറന്‍റുകളിൽ ആദ്യ പത്തിലിടം പിടിച്ച മറ്റൊരു ഭക്ഷണശാല. 1975 ൽ സ്ഥാപിച്ച പീറ്റർ ക്യാറ്റ് ചെലോ കബാബുകൾക്ക് പേരുകേട്ട ഭക്ഷണശാലയാണ്. വിയന്നയിലെ ഫിഗിൽമുള്ളർ ആണ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ലെജൻ‍ഡറി റെസ്റ്റോറന്‍റായി ടേസ്റ്റ് അറ്റ്‌ലസ് തെരഞ്ഞെടുത്തിരിക്കുന്നത്. 1905 ലാണ് ഫിഗിൽമുള്ളർ വിയന്നയിൽ സ്ഥാപിതമായത്.


Three Indian restaurants among the world top 10 legendary ones, Paragon Kozhikode top in India list here

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post