കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടുകോഴിക്കോട്: പയ്യോളി പെരുമാൾപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കോഴിക്കോട് നിന്നും ഇരിങ്ങൽ കോട്ടക്കലിലേക്ക് പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്. കാറിലുണ്ടായിരുന്ന ഇരിങ്ങൽ കോട്ടക്കൽ സ്വദേശികളായ അബൂബക്കർ ( 70 ), അർഷാദ് (34) എന്നിവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
കാറിൽ നിന്നും അസാധാരണമായ ശബ്ദമുണ്ടായതിനെ തുടർന്ന് ദേശീയ പാതയോരത്തേക്ക് ഒതുക്കി നിർത്തിയ ശേഷം ഇരുവരും ഇറങ്ങിയോടുകയായിരുന്നു. കാറിന്റെ എഞ്ചിനുൾപ്പെടെയുള്ള മുൻഭാഗം ഭാഗികമായി കത്തി നശിച്ചു. 
 
 The car that was running in Kozhikode caught fire; The occupants of the car miraculously escaped
Post a Comment (0)
Previous Post Next Post