
കോഴിക്കോട്: ജില്ലയിലെ പൂനൂർ - നരിക്കുനി, പനായി- നന്മണ്ട, മാവൂർ- എരഞ്ഞിമാവ് റോഡുകളിൽ വിവിധ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
ഭാഗിക നിരോധനം : പൂനൂർ - നരിക്കുനി
കോഴിക്കോട് ജില്ലയിലെ പൂനൂർ നരിക്കുനി റോഡിൽ കി.മീ 0/000 മുതൽ 9/650 വരെയുളള റോഡിൽ ടാറിംഗ് പ്രവൃത്തി ഫെബ്രുവരി 20 ന് ആരംഭിക്കുന്നതിനാൽ അന്ന് മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചിരിക്കുന്നു. വാഹനങ്ങൾ എളേറ്റിൽ-വട്ടോളി കാഞ്ഞിരമുക്ക് -പന്നൂർ -നരിക്കുനി വഴിയും തിരിച്ചു പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ഗതാഗതം നിരോധനം: പനായി- നന്മണ്ട 14
പനായി- നന്മണ്ട 14 റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 21 മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ (റോഡ് പ്രവൃത്തിക്കുളള വാഹനങ്ങൾ ഒഴികെ) ഈ റോഡിലൂടെയുളള വാഹന ഗതാഗതം നിരോധിച്ചു. ഈ വഴിയിലൂടെയുള്ള വാഹനങ്ങൾ ബാലുശ്ശേരി മെയിൻ റോഡ് വഴി പോകേണ്ടതാണെന്ന് എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.
ഗതാഗത നിരോധനം: മാവൂർ- എരഞ്ഞിമാവ്
ജലജീവൻമിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ മാവൂർ- എരഞ്ഞിമാവ് റോഡിലെ പി.എച്ച്.ഇ.ഡി മുതൽ കൂളിമാട് ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ഫെബ്രുവരി 20 മുതൽ മാർച്ച് 5 വരെ പൂണ്ണമായും ഗതാഗത നിരോധനം ഏർപ്പെടുത്തിയതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. എരഞ്ഞിമാവ് നിന്നും മാവൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കൂളിമാട് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരഞ്ഞ് ചിറ്റാരിപ്ലാക്കൽ വഴി പി.എച്ച്.ഇ.ഡി ജംഗ്ഷനിൽ എത്തിയും, വലിയ വാഹനങ്ങൾ ചിറ്റാരിപ്ലാക്കൽ റോഡ് വഴി മുക്കിൽ ജംഗ്ഷനിൽ എത്തി മാവൂർ-ആർഇസി റോഡ് വഴി മാവൂർ ഭാഗത്തേക്കും പോകേണ്ടതാണ്.
Traffic restrictions in different roads
Tags:
Traffic Restriction