നഴ്സിംഗ് വിദ്യാർഥിനി നേരിട്ടത് ക്രൂരത, നിർബന്ധിച്ച് മദ്യം നൽകി, കൂട്ട ബലാത്സംഗം; ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ചുകോഴിക്കോട്: കോഴിക്കോട് നഴ്സിംഗ് വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നിർബന്ധിച്ച് മദ്യം നൽകി സുഹൃത്തുക്കളായ രണ്ട് പേരാണ് പീഡിപ്പിച്ചതെന്ന് വിദ്യാ‌ർഥിനി പരാതി നൽകി. സംഭവത്തിൽ കേസെടുത്ത കസബ പൊലീസ് നഗരത്തിൽ ഒളിവിൽ താമസിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടി.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് നടുക്കുന്ന സംഭവം ഉണ്ടായത്. കോഴിക്കോട് പെയിംഗ് ഗസ്റ്റായി താമസിച്ച് പഠിക്കുന്ന പെൺകുട്ടിക്ക് ആണ് കൊടും ക്രൂരത നേരിടേണ്ടി വന്നത്. സൗഹൃദം നടിച്ചെത്തിയ രണ്ടുപേരാണ് കുട്ടിയെ പീ‍ഡിപ്പിച്ചത്. രണ്ട് പേർ സഹൃദം നടിച്ചാണ് നഴ്സിംഗ് വിദ്യാ‌ർഥിനിയുമായി സൗഹൃദം സ്ഥാപിച്ചത്. ശേഷം ഈ വിദ്യാർഥിനിയെ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് ഇവ‍ർ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയായിരുന്നു. മദ്യം കുടിപ്പിച്ച ശേഷമാണ് പ്രതികൾ പെൺകുട്ടിയോട് ക്രൂരമായി പെരുമാറിയത്. പ്രതികൾ പെൺകുട്ടിയ ക്രൂരബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പീഡനശേഷം പെൺകുട്ടിയെ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു.


പെൺകുട്ടിയുടെ വൈദ്യപരിശോധനയ്ക്കും പ്രാഥമിക തെളിവ് ശേഖരണത്തിനും ശേഷമാണ് കസബ പൊലീസ് കേസെടുത്തത്. പെൺകുട്ടിയും പ്രതികളും എറണാകുളം ജില്ലാക്കാരാണെന്ന് വ്യക്തമായിട്ടുണ്ട്. പീഡനശേഷം പെൺകുട്ടിയെ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ പ്രതികളെ കണ്ടെത്താനായി സമീപത്തെ സി സി ടി വി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങളിൽ നി‍ർണായക തെളിവ് കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസെന്ന് കസബ സി ഐ അറിയിച്ചു.

kozhikode nursing student gang rape case details
Previous Post Next Post