കോഴിക്കോട്ട് പോക്സോ കേസ് പ്രതി ഇരയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽകോഴിക്കോട് : പോക്സോ കേസിലെ പ്രതി ഇരയുടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെയാണ് ഇരയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 
2021 ലാണ് പോക്സോ കേസിന് ആസ്പദമായ സംഭവമുണ്ടായത്. എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. ജാമ്യത്തിൽ കഴിയവേയാണ് പ്രതി ജീവനൊടുക്കിയത്. അയൽവാസിയായ ഇരയുടെ വീട്ടിലെ പോർച്ചിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.  

a retired police officer, an accused of a pocso case found dead in victims home
Previous Post Next Post