കൊടുവള്ളിയിൽ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചുകൊടുവള്ളി:കൊടുവള്ളി ബി.ആർ.സി.യിലെ റിസോഴ്സ് പേഴ്സനും,കൊടുവള്ളി ജി.എൽ. പി.സ്കൂളിലെ അധ്യാപികയുമായ ഷബീല. ഇ. കെ. (33) ആണ് മരിച്ചത്.

ഈ അവധിക്കാല അധ്യാപക പരിശീലനത്തിൽ രണ്ടാം ക്ലാസിലെ റിസോഴ്സ് പേഴ്സണായിരുന്നു.വീട്ടിൽ വെച്ച് ഇന്നു രാവിലെ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിയില്ല. 
ഇന്നലെ താമരശ്ശേരിയിൽ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ്സ് എടുത്തിരുന്നു. ഇന്നത്തെ പരിശീലനത്തിന് പോകാൻ തയ്യാറെടുക്കുമ്പോഴാണ് കുഴഞ്ഞുവീണത്.


ഭർത്താവ്: നൗഷാദ് പി പൊയിലിൽ പി.സി.പാലം, മക്കൾ: അലി ഷാൻ,അൽവാൻ മുഹമ്മദ്.,പിതാവ്: പരേതനായ കുഞ്ഞാലി ഇലത്തും കണ്ടി. മാതാവ്: സുബൈദ

മയ്യത്ത് നമസ്കാരം വൈകീട്ട് 4:30: ഒതയോത്ത് ജുമാ മസ്‌ജിദ് വൈകീട്ട് 7 മണി: പുന്നൂർ ചെറു പാലം ജുമാഅത്ത് മസ്ജിദ് .

Previous Post Next Post