
കോഴിക്കോട്: വടകര മണിയൂരിൽ ഒന്നര വയസുകാരി വീട്ടിൽ മരിച്ച നിലയിൽ.അട്ടക്കുണ്ട് കോട്ടയിൽ താഴെ ആയിഷ സിയയാണ് മരിച്ചത്. മാതാവ് ഫായിസയെ(28) പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തു.
അട്ടക്കുണ്ട് പാലത്തിന് സമീപത്ത് ഇന്ന് രാവിലെ 10മണിയോടെയാണ് സംഭവം.മാതാവ് ഫായിസയ്ക്ക് മാനസികമായി പ്രശ്‌നങ്ങളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
one year old girl death calicut
Tags:
Death