താമരശ്ശേരി: വീട്ടിൽക്കയറി ആക്രമം, ആറു പേർക്ക് പരുക്ക്. വാഹനത്തിനു പിന്നിനിന്നും ഓട്ടോറിക്ഷ ഹോർൺ അടിച്ചു എന്ന് പറഞ്ഞ് തുടങ്ങിയ സംഘർഷത്തിൻ്റെ തുടർച്ചയാണ് ഇന്നത്തെ സംഭവം. ഇതിൽ മർദ്ദനമേറ്റ പരപ്പൻ പൊയിൽ കതിരോട് പൂളക്കൽ നൗഷാദിൻ്റെ പിതാവ് ഹംസ, മാതാവ് മൈമൂന, ഭാര്യ മുനീറ, ബന്ധുവായ ഷാഫി, ഷംനാസ്, ഷഫ്റിൻ എന്നിവർക്കാണ് പരുക്കേറ്റത്.ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു ആക്രമം.
ആക്രമത്തിൻ്റെ തുടക്കം ഇങ്ങനെ
കഴിഞ്ഞ ചൊവാഴ്ച രാത്രി ഒൻപതര മണിക്ക് പരപ്പൻപൊയിൽ അങ്ങാടിയിൽ വെച്ച് അക്രമിച്ച സംഘത്തിൽപ്പെട്ട ആളുകളിൽ ഒരാളും, നൗഷാദിൻ്റെ പ്രദേശത്തുകാരനുമായ കൗമാരക്കാരൻ്റെ വാഹനത്തിൻ്റെ പിന്നിൽ നിന്നും നൗഷാദ് തൻ്റെ ഓട്ടോറിക്ഷയുടെ ഹോൺ മുഴക്കി എന്ന് പറഞ്ഞ് നൗഷാദുമായി വാക്കേറ്റമുണ്ടാവുകയും, അന്നുരാത്രി പത്തു മണിയോടെ വീട്ടിലെത്തി നൗഷാദിന എതാനും പേർ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഇതേ തുടർന്ന് സാരമായി പരുക്കേറ്റ നൗഷാദ് മെഡിക്കൽ കോളേജിൽ ചികിസയിലായിരുന്നു. ഇന്നലെ ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ ശേഷം പോലീസ് സ്റ്റേഷനിൽ പോകുകയും കേസിൻ്റെ കാര്യം പറയുകയും ചെയ്തു. എന്നാൽ പ്രശ്നം പറഞ്ഞു തീർക്കാൻ ശ്രമിക്കാം എന്ന മറുപടി പോലീസിൽ നിന്നും ലഭിച്ചതായി നൗഷാദ് പറഞ്ഞു.
നൗഷാദിന് പരുക്കേറ്റതറിഞ്ഞ് കർണാടക കുട്ടയിൽ നിന്നും, കുത്തുപറമ്പിൽ നിന്നും ബന്ധുക്കൾ പെരുന്നാൾ ദിനത്തിൽ വീട്ടിൽ എത്തിയിരുന്നു.ഇതിൽ ഒരാൾ ഇന്ന് ഉച്ചക്ക് അക്രമിച്ച കുട്ടത്തിൽ ഉണ്ടായിരുന്ന സമീപവാസിയെ വീടിന് സമീപം വെച്ച് കാണുകയും, ചോദ്യം ചെയ്യുകയും ചെയ്തതായി പറയുന്നു, ഇത് പിന്നീട് കയ്യേറ്റത്തിൽ കലാശിക്കുകയും തുടർന്ന് നൗഷാദിൻ്റെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയും ചെയ്തു.
പിന്നീട് വൈകീട്ട് 7 മണിയോടെ നൗഷാദിൻ്റെ ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ നിന്നും കാറിൽ വീട്ടിലേക്ക് വരികയും കൂടെ സംഭവം അന്വേഷിക്കാൻ രണ്ടു പോലീസുകാരും എത്തുകയും ചെയ്തു.ഈ പോലീസുകാരെ തള്ളിമാറ്റി ബന്ധുക്കളുടെ കാറും, സമീപത്തെ പറമ്പിൽ നിർത്തിയിട്ട നൗഷാദിൻ്റെ രണ്ട് ഓട്ടോറിക്ഷകളും തകർത്ത ആക്രമിസംഘം വീടിൻ്റെ ജനൽചില്ലുകൾ അടിച്ചു തകർക്കുകയും സ്ത്രീകളേയും കുട്ടികളേയും മർദ്ദിക്കുകയും ചെയ്തതായി വീട്ടുകാർ പാഞ്ഞു.
നൗഷാദിനെ മർദ്ദിച്ചവരെ തിരിച്ചടിക്കാനാണ് ബന്ധുക്കൾ എത്തിയതെന്ന ധാരണയിൽ പ്രദേശത്ത് നിന്നും ആളെ കൂട്ടിയെത്തിയ സംഘമാണ് ആക്രമണം നടത്തിയത് .ഇവർ ഇന്ന് രാവിലെയും വെല്ലുവിളിയുമായി വീടിൻ്റെ മുന്നിലൂടെ പോയിരുന്നതായി നൗഷാദ് പറയുന്നു.വയനാട്ടിൽ നിന്നും താമരശ്ശേരിയിൽ എത്തി താമസമാക്കിയവരാണ് നൗഷാദിൻ്റെ കുടുംബം. താമരശ്ശേരി സിഐയുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തെത്തി പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു.