കോഴിക്കോട് ബസുകൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്കോഴിക്കോട് : നടക്കാവ് വണ്ടിപ്പേട്ട ബസ്‌ സ്റ്റോപ്പിന് സമീപം രണ്ട് സ്വകാര്യബസുകൾ കുട്ടിയിടിച്ച് കുട്ടികളുൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു.
കൊയിലാണ്ടിയിൽനിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന ബസും വടകരയ്ക്ക് പോകുകയായിരുന്ന ബസുമാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്നയുടനെതന്നെ പരിക്കേറ്റവരെ ആംബുലൻസിലും സ്വകാര്യവാഹനങ്ങളിലുമായി ആശുപത്രിയിലെത്തിച്ചു. ആരുടേയും നില ഗുരുതരമല്ല.

Previous Post Next Post