കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം; നിര്‍ത്താതെ പോയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തുകോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു. സൗത്ത് കൊടുവള്ളി അരിയിൽ അസൈനാർ (68) ആണ് മരിച്ചത്.  സൗത്ത് കൊടുവള്ളിയിലാണ് അപകടം. ഇടിച്ച കാർ നിർത്താതെ പോയി.
ഗുരുതരമായി പരിക്കേറ്റ അസൈനാരെ നാട്ടുകാർ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിർത്താതെപോയ കാർ പിന്നീട് നടക്കാവിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം.

Pedestrian dies after being hit by a car in Koduvalli;  car that did not stop was taken into custody by the police
Previous Post Next Post