വിനോദത്തിന്റെ പുതിയ മുഖമായി ആക്ടീവ് പ്ലാനറ്റ് പ്ലേ പാർക്ക്



കുറ്റ്യാടി:വേളം പഞ്ചായത്തിലെ മണിമലയിൽ ആക്ടീവ് പ്ലാനറ്റ് പ്ലേ പാർക്ക് പ്രവർത്തനം ആരംഭിച്ചു. 10 ഏക്കർ സ്ഥലത്ത് ആയിരത്തിലധികം മരങ്ങൾ,  2.3 ലക്ഷം ചെടികൾ, അരലക്ഷം പൂച്ചെടികൾ, വെർട്ടിക്കൽ ഗാർഡൻ, 40ഓളം ഫ്രീസ്റ്റൈൽ സ്ലൈഡുകൾ, ഫുഡ്‌ ട്രക്കുകൾ, ഫുഡ്‌ കോർട്ട്,  ആംഫി തിയറ്റർ എന്നിവയോടു കൂടിയാണ് ആക്ടീവ് പ്ലാനറ്റ്.
ജോലിത്തിരക്കുമൂലം വീട്ടിലും ഓഫിസിലുമൊക്കെ അടഞ്ഞിരിക്കുന്നവരെ പുറത്തേക്കിറക്കാനും നല്ല അന്തരീക്ഷത്തിൽ സമയം ചെലവഴിക്കാനും പ്രേരിപ്പിക്കാനാണ് ആക്ടീവ് പ്ലാനറ്റ് ശ്രമിക്കുന്നതെന്നു പാർക്കിന്റെ സ്ഥാപകനും എംഡിയുമായ നിസാർ അബ്ദുല്ല പറഞ്ഞു. മലഞ്ചെരുവിനു മുകളിൽ വിശാലമായ ദൃശ്യഭംഗി കൂടി സമ്മാനിക്കുന്ന ഇടത്താണ് ആക്ടീവ് പ്ലാനറ്റ് ഒരുക്കിയിരിക്കുന്നത്. 

5 മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്കായുള്ള കളിസ്ഥലങ്ങളും വിനോദ പരിപാടികളുമാണു പാർക്കിൽ ഒരുക്കിയിട്ടുള്ളത്. രാവിലെ പാർക്കിനുള്ളിലെ വിനോദ പരിപാടികളിൽ 5 മണിക്കൂർ ചെലവഴിക്കാൻ 300 രൂപയും ഉച്ചമുതൽ രാത്രി വരെയുള്ള സെഷനുകളിൽ പങ്കെടുക്കാൻ 400 രൂപയും നൽകണം. വാരാന്ത്യങ്ങളിൽ രാവിലെ 350 രൂപയും പിന്നീടങ്ങോട്ട് 450 രൂപയുമാണു നിരക്ക്. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സൗജന്യ പ്രവേശനവും പ്രത്യേക ഇളവുകളും നൽകും. 2 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു പ്രവേശനം സൗജന്യമാണ്.

kuttiady active planet play park

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post