എല്ലാം എത്തിക്കുന്നത് ഒഡിഷയിൽ നിന്ന്, കോഴിക്കോട് വാടക വീടെടുത്ത് കച്ചവടം; പക്ഷേ പണി പാളി, പിടി വീണു കോഴിക്കോട്ടെ ബാങ്കിനടുത്തുള്ള പാർക്കിംഗിൽ ഒരു കാർ, പരിശോധിച്ച പൊലീസ് ഞെട്ടി, രഹസ്യ അറയിൽ 52 കിലോ കഞ്ചാവ് !

കോഴിക്കോട്: കോഴിക്കോട് 4 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ. മാങ്കാവ് ബൈപ്പാസിൽ പന്നിയങ്കരക്ക് സമീപം വാടക വീട്ടിൽ നിന്നാണ് എക്സൈസ് സംഘം കഞ്ചാവടക്കം പ്രതിയെ പിടികൂടിയത്. 

ഒഡീഷ നയാ നഗർ സ്വദേശി പാബാന ബെഹ്റയെ എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ ഒഡീഷയിൽ നിന്ന് വൻ തോതിൽ കഞ്ചാവ് എത്തിച്ച് ചില്ലറ വിൽപ്പന നടത്തുന്ന ആളെന്ന് എക്സൈസ് പറഞ്ഞു. കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.

Odisha native arrested with 4 kg ganja in Kozhikode
Previous Post Next Post