അത്തോളി -കോഴിക്കോട് റൂട്ടിൽ ബസുകൾ തമ്മിൽ കൂട്ടിമുട്ടി 35 ൽ അധികം യാത്രക്കാർക്ക് പരിക്ക്



അത്തോളി : ഉള്ളിയേരി - കോഴിക്കോട് റൂട്ടിൽ അത്തോളി കോളിയോട്ട് താഴത്ത് രണ്ടു ബസുകൾ നേർക്കുനേർ കൂട്ടിമുട്ടി മുപ്പത്തിയഞ്ചിലധികം പേർക്ക് പരിക്ക്. ഒരു ബസിന്റെ ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്ന് നാട്ടുകാർ പറഞ്ഞു. 

 

യാത്രക്കാർക്ക് അധികം പേർക്കും പല്ലിനാണ് പരിക്കേറ്റത്. പരിക്കേറ്റവരേ മലബാർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Previous Post Next Post