പുല്ലൂരാംപാറയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്



താമരശ്ശേരി : പുല്ലൂരാംപാറയില്‍ കെഎസ്ആര്‍ടിസി  ബസ് പുഴയിലേക്ക് മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കാളിയാമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്.    സംഭവത്തില്‍ നാല് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഡ്രൈവറും കണ്ടക്ടറുമടക്കമുള്ളവരെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല. പുഴയില്‍ തെരച്ചില്‍ തുടരുകയാണ്. ആളുകള്‍  വെള്ളത്തില്‍ മുങ്ങിയിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ല.

 

 ബസില്‍ 50ഓളം പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. നിയന്ത്രണം  വിട്ട ബസ് പുഴയിലേക്ക് മറിയുകയായിരുന്നു.   രക്ഷപ്പെടുത്തിയവരെ  കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
 
 പുഴയിലേക്ക് ബസ് തലകീഴായി മറിയുകയായിരുന്നു. ബസിന് അകത്ത് കുടുങ്ങിയവരെ പുറത്തെത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് പേരുടെ നിലഗുരുതരമാണ്.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. തിരുവമ്പാടിയില്‍ നിന്ന് കോഴിക്കോടേക്കേ് വരികയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ബസിനകത്ത്് ഉള്ളവരെ രക്ഷിച്ചത്.

ക്രെയിന്‍ ഉപയോഗിച്ചാണ് ബസ് ഉയര്‍ത്തിയത്. കൈവരി ഇല്ലാത്ത പാലത്തിലൂടെ ബസ് തലകീഴായി മറിയുകയായിരുന്നെന്നാണ് പ്രാഥമിക വിവരം.
Previous Post Next Post