വയനാട്ടില്‍ വന്‍ മയക്കുമരുന്നു വേട്ട: കൊടുവള്ളി സ്വദേശി ഉൾപ്പെടെ മൂന്നുപേർ പിടിയിൽബത്തേരി : വയനാട്ടില്‍ വന്‍ മയക്കുമരുന്നു വേട്ട. സുല്‍ത്താന്‍ ബത്തേരിയില്‍ അരക്കിലോ എംഡിഎംഎയുമായി മൂന്നു പേര്‍ അറസ്റ്റിലായി.കാറിന്റെ ഡാഷ് ബോര്‍ഡില്‍ ഒളിപ്പിച്ച്‌ കടത്തുകയായിരുന്ന ലഹരിമരുന്നാണ് പിടികൂടിയത്. 
കൊടുവള്ളി സ്വദേശി മുഹമ്മദ് മിഥ്‌ലജ്, സുല്‍ത്താന്‍ ബത്തേരി സ്വദേശി ജാസിം അലി, അഫ്താഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നു രാവിലെ മുത്തങ്ങ ആര്‍ടിഒ ചെക്‌പോസ്റ്റിസ് സമീപം സുല്‍ത്താന്‍ ബത്തേരി പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലാകുന്നത്. 

മൂന്നു പ്രതികളെയും വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട്ടില്‍ ഇതുവരെ നടത്തുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് പൊലീസ് അറിയിച്ചു.

Big drug hunt in Wayanad: Three people including a native of Koduvalli arrested

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post