തേങ്ങ താഴേക്കിടുന്നതിനിടെ ടെറസിൽനിന്ന് വീണ് കോഴിക്കോട് യൂത്ത് ലീഗ് പ്രാദേശിക നേതാവ് മരിച്ചുകോഴിക്കോട്: വീടിന്റെ ടെറസിൽ നിന്ന് വീണ് നരിപ്പറ്റ മീത്തൽവയലിലെ മുസ്ലിം യൂത്ത് ലീഗ് പ്രാദേശിക നേതാവ് മരിച്ചു. യൂത്ത് ലീഗ് ശാഖ ഭാരവാഹിയും എസ്കെഎസ്എസ്എഫ് സജീവ പ്രവർത്തകനുമായ തെറ്റത്ത് അനസാണ് (39) മരിച്ചത്. ടെറസിൽ വീണ തേങ്ങ താഴേക്ക് ഇടുന്നതിനിടയിൽ കാൽവഴുതി വീഴുകയായിരുന്നു. 
ഭാര്യ: അസ്മ. മക്കൾ: അഫ്ലഹ്, അയി സമഹ്റിൻ. പിതാവ്: പരേതനായ തെറ്റത്ത് അമ്മത്. മാതാവ്: കുഞ്ഞാമി. സഹോദരങ്ങൾ: ഹമീദ്, അർഷാദ് (ഇരുവരും യുഎഇ), അസീസ് (ഖത്തർ), ആസ്യ, ഹസീന, അ അർശിന.

Youth league leader dies after fall from roof
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post