
കോഴിക്കോട്: കോഴിക്കോട് വനിതാ ഡോക്ടർ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ.മാഹി സ്വദേശി ഷദ റഹ്മാൻ (24) ആണ് മരിച്ചത്. കോഴിക്കോട് മേയർ ഭവന് അടുത്തുള്ള ലിയോ പാരഡൈസ് അപാർട്മെന്റിന്റെ പന്ത്രണ്ടാം നിലയിൽ നിന്നാണ് വനിതാ ഡോക്ടർ വീണത്. പുലർച്ചെ നാല് മണിക്കായിരുന്നു സംഭവം.
അപാർട്മെന്റിൽ പിറന്നാളാഘോഷം നടന്നിരുന്നു. ഇതിന് വേണ്ടിയായിരുന്നു ഡോക്ടർ ഇവിടെ എത്തിയതാണെന്നാണ് ലഭിക്കുന്ന വിവരം. ശബ്ദം കേട്ട് എത്തിയപ്പോൾ വീണുകിടക്കുന്ന നിലയിൽ ഡോക്ടറെ കണ്ടെത്തുകയായിരുന്നെന്ന് സുരക്ഷാ ജീവനക്കാരൻ പറയുന്നു. തുടർന്ന് ഫ്ലാറ്റിലുള്ള അസോസിയേഷൻ അധികൃതരെ വിവരം അറിയിക്കുകയും ഏത് ഫ്ലാറ്റിൽ നിന്നുള്ള ആളാണെന്ന് കണ്ടെത്തുകയും ചെയ്തു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെള്ളയിൽ പോലീസ് സ്ഥലത്തെത്തി. സംഭവത്തിന്‍റെ വിശദാംശങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Woman doctor dies after fall from 12th floor of apartment

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Death