സംസ്ഥാനത്ത് ഇന്നും താപനില ഉയർന്നു നിലയിൽ തുടരും; കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ ജാഗ്രത പാലിക്കാൻ നിർദേശംതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂട് തുടരും. തിരുവനന്തപുരം,കോഴിക്കോട് ജില്ലകളിലെ ചില ഇടങ്ങളിൽ ചൂട് കഠിനമാകുമെന്നും ജാഗ്രത പുലർത്തണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് സൂര്യാതപ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 
സംസ്ഥാനത്തെ ഭൂരിഭാഗം പ്രദേശത്തും ചൂട് 40 നും 45 നും ഇടയിൽ എത്തുമെന്നാണ് ദുരന്ത നിവലാരണ അതോറിറ്റി വ്യക്തമാക്കുന്നു. ഇടുക്കി, വയനാട് ജില്ലകളിലെ തമിഴ്നാടിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ മാത്രമാണ് ആശ്വാസകരമായ സ്ഥിതി ഉള്ളത്. ഈ ജില്ലകളിൽ ചൂട് 30 ഡിഗ്രിക്കും 40 ഡിഗ്രിക്കും ഇടയിലാണ്

hot weather to continue in Kerala
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Post a Comment (0)
Previous Post Next Post