വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം: കോഴിക്കോട് 48 കാരൻ റിമാന്റിൽകോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 48 കാരൻ റിമാന്റിലായി. പാലക്കോട്ട് വയൽ പുതുക്കുടി സുനിൽകുമാറി(48)നെ ആണ് കോഴിക്കോട് പോക്സോ കോടതി റിമാന്റ് ചെയ്തത്. സ്കൂൾ വിട്ടു വരുമ്പോൾ വിദ്യാർത്ഥിനിയെ വീട്ടിലിറക്കാമെന്നുപറഞ്ഞ് വാഹനത്തിൽക്കയറ്റി തന്റെ ഡ്രൈവിങ് സ്കൂൾ ഓഫീസിൽ കൊണ്ടുപോയി പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.
കുട്ടി ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾക്കൊപ്പം കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി. തുടർന്ന് മജിസ്ട്രേറ്റിനുമുന്നിൽ മൊഴി നൽകുകയും ചെയ്തു. 

Sexual assault on student 48-year-old remanded
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post