എളമരം പാലം വഴി ബസ് റുട്ടുകൾക്ക് അനുമതിയായി, നാളെ മുതൽ ബസ് ഓടിത്തുടങ്ങും



മാവൂർ: എളമരം പാലം വഴി എടവണ്ണപ്പാറയിലേക്ക് ബസ് റൂട്ടുകൾക്ക് അനുമതിയായി. എളമരം കരീം എം.പി ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രിക്കും ആക്ഷൻ കമ്മറ്റി ആർ.ടി.എ, ആർ.ടി.ഒ എന്നിവർക്കും നൽകിയ നിവേദനത്തെ തുടർന്നാണ് അനുമതി ലഭ്യമായത്.

നിലവിൽ മാവൂർ വരെ സർവ്വീസ് നടത്തിക്കൊണ്ടിരിക്കുന്ന ബസുകൾക്ക് പാലം വഴി എടവണ്ണപ്പാറ വരെ ഓടുവാനുള്ള അനുമതിയാണ് നിലവിൽ നൽകാൻ തീരുമാനമായത്.
നാളെ മുതൽ തന്നെ എളമരം പാലം വഴി ബസുകൾ സർവീസ് ആരംഭിക്കും. കൊടുവള്ളി – കട്ടാങ്ങൽ – മാവൂർ റൂട്ടിലോടുന്ന ബസ്സാണ് നാളെ മുതൽ എടവണ്ണപ്പാറയിലേക്ക് സർവീസ് നീട്ടുന്നത്. നാലോളം ബസുകൾ നിലവിൽ പാലം വഴി എടവണ്ണപ്പാറയിലേക്ക് സർവീസ് നടത്തുന്നതിനായുള്ള അനുമതിക്ക് അപേക്ഷ നൽകിയിട്ടുണ്ട്.

നാളെ രാവിലെ 7.45 ന് എളമരത്തെത്തുന്ന ആദ്യ സർവ്വീസിന് വൻ വരവേൽപു നൽകുവാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.

Bus routes through Elamaram bridge have been approved and the bus will start plying from tomorrow
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post