ജില്ലയിലെ വിവിധ റോഡുകളിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗതാഗത നിയന്ത്രണ ഏർപ്പെടുത്തികോഴിക്കോട്: കുളങ്ങരത്ത് - നമ്പിത്താന്‍ കുണ്ട് വാളൂക്ക് - വിലങ്ങാട് റോഡിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

ഭാഗിക നിയന്ത്രണം: പേരാമ്പ്ര-എടവരാട്-ആവള റോഡ്

പേരാമ്പ്ര-എടവരാട്-ആവള റോഡിൽ കി.മീ 0/000 നും 7/800 നും ഇടയിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് 3 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ പ്രസ്തുത റോഡിലൂടെയുളള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിച്ചിരിക്കുന്നതായി എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.
പൂർണ്ണമായി നിരോധിച്ചു : കരുവൻപൊയിൽ-ആലുതറ റോഡ്

കരുവൻപൊയിൽ-ആലുതറ റോഡിൽ കരുവൻപോയിൽ മുതൽ മതോലത്ത് കടവ് വരെ റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് 4 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഈ റോഡിലുളള ഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കുന്നതായി എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.


പൂർണ്ണമായി നിരോധിച്ചു: നെല്ലാങ്കണ്ടി-ആവിലോറ-കത്തറമ്മൽ-ചോയിമഠം -ആനപ്പാറ-പടത്തുംകുഴി- പൂനൂർ റോഡ്

നെല്ലാങ്കണ്ടി-ആവിലോറ-കത്തറമ്മൽ-ചോയിമഠം -ആനപ്പാറ-പടത്തുംകുഴി- പൂനൂർ റോഡിൽ കരുമ്പാരുതൊടുക മുതൽ കത്തറമ്മൽ വരെ 2/800 കി.മീ റോഡിൽ ബി എം ആൻഡ് ബി.സി. പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് 4 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഈ റോഡിലുളള ഗതാഗതം പൂർണ്ണമായി നിയന്ത്രിച്ചിരിക്കുന്നതായി എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.

traffic regulations

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post