കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിലെ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായെന്ന് പരാതി. ഒരു ലക്ഷത്തി പതിനൊന്നായിരം രൂപ അക്കൗണ്ടിൽ നിന്നും നഷ്ടമായെന്നാണ് പരാതി. സ്നേഹസ്പർശം പദ്ധതിയുടെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്.
2021-ലാണ് പണം നഷ്ടമായതെന്നാണ് കരുതുന്നത്. അന്ന് തന്നെ ബാങ്കിന് പരാതി നൽകിയതായി ജില്ലാ പഞ്ചായത്ത് അധികൃതർ പറയുന്നു. എന്നാൽ പലിശയനിത്തിൽ നൽകിയ അധിക തുക തിരിച്ചു പിടിച്ചതാണിതെന്നാണ് ബാങ്ക് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ ഇക്കാര്യം രേഖാമൂലം അറിയിക്കാൻ ആവശ്യപ്പെട്ടിട്ട് ബാങ്കിൽ നിന്നും നടപടിയൊന്നുമില്ലെന്നാണ് ബാങ്ക് അധികൃതർ നൽകുന്ന വിശദീകരണം.
Kozhikode district panchayat lost money from its account in PNB
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.